കാശ്‌മീരില്‍ വിഘടനവാദി നേതാവ്‌ ഗിലാനിയുടെ മൃതദേഹത്തില്‍ പാക്‌ പതാക പുതപ്പിച്ച സംഭവത്തില്‍ കേസെടുത്തു

ശ്രീനഗര്‍ : കാശ്‌മീരിലെ വിഘടനവാദി നേതാവ്‌ സയ്യിദ്‌ അലി ഷാ ഗിലാനിയുടെ മൃതദേഹത്തില്‍ പാക്‌ പതാക പുതപ്പിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തരംഗമായതിന്‌ പിന്നാലെ യുഎപിഎ ചുമത്തി പോലീസ്‌ കേസെടുത്തു. സ്‌ത്രീകള്‍ അടക്കമുളളവര്‍ മൃതദേഹത്തിന്‌ ചുറ്റും നില്‍ക്കുന്നത്‌ വീഡിയോയില്‍ കാണാം. ഗിലാനിയുടെ മരണത്തെ തുടര്‍ന്ന്‌ നിര്‍ത്തിവച്ച ഇന്റര്‍ നെറ്റ്‌ ,ഫോണ്‍സേവനങ്ങള്‍ ശനിയാഴ്‌ച രാത്രി പുനസ്ഥാപിച്ചതിന്‌ പിന്നാലെയാണ്‌ വിഡിയോ പ്രചരിച്ചത്‌. ഇതോടെ ഇന്റര്‍നെറ്റ്‌ ,മൊബൈല്‍ സേവനങ്ങള്‍ വീണ്ടും നിര്‍ത്തിവച്ചു. ജനങ്ങള്‍ കൂട്ടം കൂടുന്നത്‌ തടയുന്നതിനുളള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു.

അതിനിടെ പോലീസ്‌ മൃതദേഹം ബലം പ്രയോഗിച്ചു കൊണ്ടുപോയെന്നും അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാൻ അനുവദിച്ചില്ലെന്നും ആരോപിച്ച്‌ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. എന്നാല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുളള വകുപ്പുകള്‍ ചുമത്തിയാണ്‌ കേസെടുത്തിട്ടുളളതെന്ന്‌ ജമ്മു-കാശ്‌മീര്‍ ഡിജിപി ദില്‍ബാഗ്‌ സിംഹ്‌ പറഞ്ഞു. ഗിലീനിയുടെ വീട്ടിലുണ്ടായിരുന്നവര്‍ പോലീസ്‌ സൂപ്രണ്ടിനോടും മറ്റ്‌ ഉദ്യോസ്ഥരോടും മോശമായി പെരുമാറി. രാജ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും സംഘര്‍ഷമുണ്ടാക്കാന്‍ പ്രേരണ നല്‍കും വിധം സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുകയും ചെയ്‌താതായി അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →