പ്രധാനമന്ത്രി അമേരിക്കയിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. 22/09/2021 ബുധനാഴ്ച മുതല്‍ 27/09/2021 തിങ്കളാഴ്ച വരെയാണ് നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനം. പ്രസിഡന്റ് ജോ ബൈഡനുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം ഇരുവരും നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. അഫ്ഗാന്‍ വിഷയം പുകയുന്നതിനിടെ നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →