കാഠ്മണ്ഡു: കാഠ്മണ്ഡുവിലെ ദശരഥ് സ്‌റ്റേഡിയത്തില്‍ നേപ്പാളിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഫാറുഖ് ചൗധരി, സുനില്‍ ഛേത്രി എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. തേജ് തമംഗാണ് നേപ്പാളിന്റെ ഒരു ഗോള്‍ നേടിയത്.
ഫിഫ റാങ്കിംഗില്‍ 168-ാം സ്ഥാനത്തുള്ള രാജ്യമാണ് നേപ്പാള്‍. ഇന്ത്യയാവട്ടെ 105-ാം സ്ഥാനത്തും.

