നിപ ബാധിച്ചു മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട്: നിപ ബാധിച്ചു മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു.

ഓഗസ്റ്റ് 27 മുതല്‍ 31 വരെയുള്ള റൂട്ട് മാപ്പാണ് പുറത്ത് വിട്ടത്. 27ന് വീടിനടുത്ത് അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിച്ചു. 29ന് എരഞ്ഞിമാവ് ക്ലിനിക്കില്‍ എത്തി.

Read Also: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിലുള്ള രണ്ട് പേർക്ക് കൂടി രോഗലക്ഷണം

31 ന് മുക്കത്തെ ഇ.എം.എസ് ഹോസ്പിറ്റലിലും ഓമശേരി ശാന്തി ഹോസ്പിറ്റലിലും ചികിത്സ തേടി. 31 ന് ഉച്ചക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, സെപ്തംബര്‍ 1ന് മിംസ് ആശുപത്രിയിലേക്ക് മാറ്റി.

Read Also: നിപ്പ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മയ്ക്കും രോഗ ലക്ഷണം

അതിനിടെ കേന്ദ്ര സംഘം കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തി. സമീപവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കുട്ടി വീടിനടുത്തുള്ള റമ്പൂട്ടാന്‍ മരത്തില്‍ നിന്ന് റമ്പൂട്ടാന്‍ കഴിച്ചിരുന്നതായി കേന്ദ്രസംഘത്തെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ സാമ്പിളും പരിശോധനക്ക് വിധേയമാക്കും.

Share
അഭിപ്രായം എഴുതാം