രവി ശാസ്ത്രിക്ക് കൊവിഡ് ; പരിശീലക സംഘം ഐസൊലേഷനില്‍

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിനിടെ പരിശീലകന്‍ രവി ശാസ്‌ത്രിക്ക് പ്രാഥമിക പരിശോധനയില്‍ കൊവിഡ്. ഇതേത്തുടർന്ന് ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍, ഫിസിയോ നിതിന്‍ പട്ടേല്‍ എന്നിവരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്.  പരമമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് ഓവലിൽ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകന് കൊവിഡ് സ്ഥിരീകരിച്ചത്.

ഐസലേഷനിലേക്ക് മാറ്റിയവരെ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. മെഡിക്കൽ ടീമിൽനിന്ന് ഫലം ലഭിക്കുന്നതുവരെ ഇവർ ടീം ഹോട്ടലിൽ ഐസലേഷനിൽ തുടരും’ – ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രസ്താവനയിൽ അറിയിച്ചു.

‘ഇന്ത്യൻ ടീമിലെ മറ്റ് അംഗങ്ങളേയും ഇന്നലെ വൈകിട്ടും ഇന്നു രാവിലെയുമായി രണ്ടു തവണ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെെയല്ലാം ഫലം നെഗറ്റീവായി സാഹചര്യത്തിൽ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഓവലിൽ കളിക്കാനിറങ്ങും’ – പ്രസ്താവന വ്യക്തമാക്കുന്നു.

Share
അഭിപ്രായം എഴുതാം