ന്യൂഡല്‍ഹി: കോവിഡ് മരണങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ദുരന്തസംബന്ധിയായ മരണങ്ങള്‍ക്കു ദേശീയ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതും നടപ്പാക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെപ്റ്റംബര്‍ 11 വരെ കേന്ദ്രത്തിന് സമയം അനുവദിച്ചു സുപ്രീം കോടതി. കോവിഡ് ബാധിച്ചു മരിച്ചവര്‍ക്ക് 2005 ലെ ദുരന്തനിവാരണ നിയമം അനുസരിച്ച് നഷ്ടപരിഹാരം നല്‍കണമെന്ന് ജൂണ്‍ 30ന് സുപ്രീം കോടതി കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിര്‍ദേശങ്ങളുള്ളത്. നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആറാഴ്ചത്തെ സമയവും അനുവദിച്ചിരുന്നു. ഓഗസ്റ്റ് 16ന് അതു പിന്നീട് നാലാഴ്ച കൂടി നീട്ടിക്കൊടുത്തിരുന്നു. കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സര്‍ക്കാരിനു മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി സമയം കൂട്ടിച്ചോദിക്കുകയായിരുന്നു. നിങ്ങള്‍ നടപടിയെടുക്കുമ്പോഴേക്കും മൂന്നാംതരംഗവും കഴിഞ്ഞുപോകുമെന്ന് ജസ്റ്റീസുമാരായ എം.ആര്‍. ഷായും അനിരുദ്ധ ബോസും ഉള്‍ഐ്പട്ട ബെഞ്ച് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടു പറഞ്ഞു.