ന്യൂ ഡല്‍ഹി : ഹൈക്കോടതി ജഡ്‌ജി സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലാജഡ്‌ജി മുഹമ്മദ് വസീം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തളളി. ഈ കേസില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്‌റ്റീസ് എന്‍ നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാരനായ ജില്ലാ ജഡ്‌ജിക്ക് ഈ ആവശ്യം കേരള ഹൈക്കോടതി ചീഫ് ജസറ്റീസിനുമുമ്പില്‍ ഉന്നയിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതേ തുടര്‍ന്ന സുപ്രീം കോടതിയിലെ ഹര്‍ജി മുഹമ്മദ് വസിം പിന്‍വലിച്ചു.