പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യ. കൂടുതൽ ശബ്ദരേഖകൾ പുറത്ത്

കണ്ണൂ‌ർ: പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയിൽ ഭർത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളൂരിലെ വീട്ടിൽ നിന്നാണ് പയ്യന്നൂർ പൊലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 2021 ആഗസ്റ്റ് 29 ഞായറാഴ്ച്ച് വൈകീട്ടാണ് സുനിഷയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരായത്. . പ്രണയ വിവാഹമായതു കൊണ്ട് ഇരു വീട്ടുകാരും തമ്മിൽ ഏറെക്കാകാലം അകൽച്ചയിലായിരുന്നു. വിജീഷിന്റെ അച്ഛനും അമ്മയും സുനിഷയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിൽ മനം നൊന്താണ് സുനിഷ ആത്മഹത്യ ചെയ്തത് .ഇതിനിടെ ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. വീട്ടിലേക്ക് പോകാൻ ഭർത്താവ് സമ്മതിക്കുന്നില്ലെന്നും തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്നും യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →