പാലക്കാട്: ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ്‌ക്കായി 50 ശതമാനം കിടക്കകള്‍ ഉറപ്പാക്കണം: ജില്ലാ കലക്ടര്‍

പാലക്കാട്: കോവിഡ് – 19 മൂന്നാംതരംഗം മുന്നില്‍ക്കണ്ട് ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും അര്‍ഹരായ കോവിഡ് ബാധിതര്‍ക്കായി 50 ശതമാനം കിടക്കകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി കലക്ടറേറ്റില്‍ സ്വകാര്യ ആശുപത്രി അധികൃതരുമായി നടത്തിയ യോഗത്തില്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ പല സ്വകാര്യ ആശുപത്രികളിലും ഇത്തരത്തില്‍ കിടക്കകളുടെ ലഭ്യതയുടെ അഭാവത്തിലാണ് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയത്.

സ്വകാര്യ ആശുപത്രികളില്‍ ഗുരുതര വിഭാഗത്തില്‍പ്പെട്ട സി, ഡി കാറ്റഗറിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം. ഗുരുതര വിഭാഗത്തിലുള്‍പ്പെടാത്ത എ, ബി കാറ്റഗറിയിലുള്ളവരെ രോഗ സാഹചര്യം വിലയിരുത്തി ഒഴിവാക്കാവുന്നതാണ്. കോവിഡ് രോഗപ്രതിരോധം മുന്‍നിര്‍ത്തി, സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് സ്വകാര്യ ആശുപത്രികളില്‍ അടിയന്തിരമായി കോവിഡ് ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് 19 മൂന്നാം തരംഗം മുന്നില്‍ക്കണ്ട് ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം