മാനേജ്‌മെന്റിന്റെ മാനസിക പീഡനം മൂലം അദ്ധ്യാപകന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

മലപ്പുറം : മലപ്പുറം മുന്നിയൂരില്‍ അദ്ധ്യാപകന്‍ ആത്മഹത്യ ചെയ്‌ത കേസില്‍ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം സമര്‍പ്പിച്ചു. മുന്നിയൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകന്‍ അനീഷ്‌ ആത്മഹത്യ ചെയ്‌ത സംഭവത്തിലാണ്‌ മാനേജ്‌മെന്റിനെതിരെ കേസെടുത്തിരുന്നത്‌. . മാനേജ്‌മെന്റിന്റെ മാനസിക പീഡനത്തില്‍ മനം നൊന്തായിരുന്നു ആത്മഹത്യ. സംഭവത്തില്‍ പാലക്കാട്‌ കോടതിയിലാണ്‌ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌.

2014 സെപ്‌തംബര്‍ 2 നാണ്‌ മുന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകന്‍ കെകെ അനീഷ്‌്‌ ആത്മഹത്യ ചെയ്‌തത്‌ മലമ്പുഴയിലെ ഒരു ലോഡ്‌ജിലായിരുന്നു അനീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്‌. മാനേജ്‌മെന്റുമായി അഭിപ്രായ വ്യത്യത്തിലായിരുന്ന അനീഷിനെ സ്‌കൂളില്‍ നിന്നുംപുറത്താക്കിയിരുന്നു. ജീവനക്കാരനെ അനീഷ്‌ മര്‍ദ്ദിച്ചുവെന്ന്‌ ആരോപിച്ചായിരുന്നു പുറത്താക്കല്‍.

ഈ മനോവിഷമത്തിലാണ്‌ അനീഷ്‌ ആത്മഹത്യ ചെയ്‌തതെന്ന ബന്ധുക്കളുടെ പരാതിയിലാണ്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. പിന്നീട്‌ അന്വേഷണം ക്രൈംബ്രാഞ്ച്‌ ഏറ്റെടുക്കുകയായിരുന്നു. .ഗൂഡാലോചന, ആത്മഹത്യാ പ്രേരണക്കുറ്റം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. സ്‌കൂള്‍മാനേജരും പഞ്ചായത്തു പ്രസിഡന്‍റുമായിരുന്ന മുസ്ലീം ലീഗ്‌ പ്രാദേശിക നേതാവ്‌ സെയ്‌തലവിയാണ്‌ ഒന്നാം പ്രതി. സ്‌കൂളിലെ ജീവനക്കാരായ മുഹമ്മദ്‌ അഷറഫ്‌, അബ്ദുള്‍ റസാഖ്‌, അബ്ദുള്‍ ഹമീദ്‌, പ്രധാനാദ്ധ്യാപികയായിരുന്ന സുധാ പി നായര്‍, പിടിഎ പ്രസിഡന്‍റായിരുന്ന ഹൈദര്‍ കെ മുന്നിയൂര്‍, മലപ്പുറം മുന്‍ ഡിഡിഇ കെസി ഗോപി, എന്നിവരാണ്‌ മറ്റുപ്രതികള്‍ അനീഷിന്റെ മരണത്തിനുശേഷം പിരിച്ചുവിട്ട നടപടി തെറ്റാണെന്ന്‌ വ്‌ദ്യാഭ്യാസ വകുപ്പ് കണ്ടെത്തുകയും ചെയ്‌തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →