തിരുവനന്തപുരം : സ്‌പ്രിംഗ്ലര്‍ വിവാദത്തില്‍പുതിയ സമിതി റിപ്പോര്‍ട്ടുവന്നതിന് പിന്നലെ പ്രതികരണവുമായി രമേശ് ചെന്നിത്തല. ശശിധരന്‍ നായര്‍ റിപ്പോര്‍ട്ടില്‍ എംശിവശങ്കര്‍ കുറ്റക്കാരനല്ലെന്നുളളത് വിചിത്രമാണെന്നും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ വേണ്ടിയിട്ടാണ് റിപ്പോര്‍ട്ടെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്‌പ്രിംഗ്ലര്‍ കരാര്‍ ഒപ്പിട്ടത് അറിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രി പറഞ്ഞതിനെ ആരും വിശ്വാസത്തില്‍ എടുത്തിട്ടില്ല. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ചെന്നിത്തല പറഞ്ഞു.
സ്‌പ്രിംഗ്ലര്‍ വിഷയത്തില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായിരുന്നുവെന്ന് മാധവന്‍ നമ്പ്യാര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍കൂടി തെളിഞ്ഞതായി രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിനെ വെളളപൂശാന്‍ ശ്രമിച്ചെങ്കിലും അന്നത്തെ പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയാണൈന്ന് റിപ്പോര്‍ട്ടില്‍കൂടി പുറത്തുവന്നതായി രമേശ് പറഞ്ഞു.
ചട്ടങ്ങളെ കാറ്റില്‍ പറത്തി ഒരമേരിക്കന്‍ കമ്പനിക്കുവേണ്ടി നടത്തിയ ഇടപാടുകളായിരുന്നു സ്‌പ്രിംഗ്ലറിലേതെന്ന് ഈ കമ്മറ്റിക്കും സമര്‍ത്ഥിക്കേണ്ടിവന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.നടപടിക്രമങ്ങള്‍ പാലിക്കാതെയും സുരക്ഷ ഉറപ്പുവരുത്താതെയും തന്നിഷ്ട പ്രകാരമാണ് ശിവശങ്കര്‍ കാര്യങ്ങള്‍ ചെയ്‌തത് എന്നത് ഉദ്യോഗസ്ഥ സമിതിയും ശരിവെച്ചിരുന്നു. എന്നാല്‍ കൗതുകകരമായ കാര്യം ശിവശങ്കര്‍ കുറ്റക്കാരനല്ല എന്നതാണെന്ന് ചെന്നിത്തല പറഞ്ഞു.