സ്‌പ്രിംഗ്ലര്‍ വിവാദത്തില്‍ എം ശവശങ്കറിന്‌ ക്ലീന്‍ചിറ്റ്‌

തിരുവനന്തപുരം മുന്‍ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‌ സ്‌പ്രിംഗ്ലര്‍ വിവാദത്തില്‍ ക്ലീന്‍ചിറ്റ്‌ നല്‍കി റിപ്പോര്‍ട്ട്‌. സ്‌പ്രിംഗ്ലര്‍ വിവാദം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മാധവന്‍ നമ്പ്യാര്‍ സമിതിയാണ്‌ റിപ്പോര്‍ട്ടുനല്‍കിയത്‌.കരാറില്‍ വിഴ്‌ചകളുണ്ടായിരുന്നെങ്കിലും ശിവശങ്കറിന്‌ ഗൂഡലക്ഷ്യങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും കരാറില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എംഎല്‍എമാരായ പിടി തോമസ്‌, പിസി വിഷ്‌ണുനാഥ്‌ എന്നിവരുടെ, ചോദ്യത്തെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ റിപ്പോര്‍ട്ടു പുറത്തുവിട്ടത്‌. സമിതിക്കുവേണ്ടി 5.27 ലക്ഷം രൂപ ചെലവഴിച്ചതായും സര്‍ക്കാര്‍ മറുപടിയില്‍ പറഞ്ഞു .ഒരുമാസത്തോളമാണ്‌ കരാര്‍ നിലനിന്നിരുന്നതെന്നും ഡാറ്റാ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഴുവന്‍ ഡാറ്റയും സിഡിറ്റിന്‍റെ ഡാറ്റാ സെന്‍ററിലേക്ക് മാറ്റിയതായും ഇതില്‍ വ്യക്തമാക്കുന്നു.

Share
അഭിപ്രായം എഴുതാം