വ്യാജ തോക്കുമായി അഞ്ച്‌ കാശ്‌മീരികള്‍ അറസ്റ്റിൽ

തിരുവനന്തപുരം : വ്യാജ ലൈസന്‍സില്‍ തോക്ക്‌ കൈവശംവച്ച 5 കാശ്‌മീരികളെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. ഷൗക്കത്തലി ,ഷുക്കൂര്‍ അഹമ്മദ്‌, ഗുല്‍സമാന്‍, മുഷ്‌താഖ്‌ ഹുസൈന്‍, മുഹമ്മദ്‌ ജാേേവദ്‌ എന്നിവരാണ്‌ പിടിയിലായത്‌. എടിമ്മില്‍ പണം നിറക്കുന്ന സെക്യൂരിറ്റി ജീവനക്കാരാണിവര്‍. ഇവരില്‍ നിന്ന്‌ ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട്‌ ബുളളറ്റുകളും പിടിച്ചെടുത്തു.

മഹാരാഷ്ട്രയിലെ ഒരു റിക്രൂട്ടിംഗ്‌ ഏജന്‍സി വഴിയാണ്‌ ഇവര്‍ കേരളത്തിലെത്തിയത്‌. ആറുമാസമായി ഇവര്‍ നിറമണ്‍കരയില്‍ താമസിക്കുന്നു. ഇവരുടെ താമസ സ്ഥലത്തുനിന്നാണ്‌ പോലീസ്‌ പിടികൂടിയത്‌. എയര്‍ പോര്‍ട്ട്‌ , വിഎസ്‌ എസ്‌.സി പത്മനാഭ സ്വാമി ക്ഷേത്രം ,പാങ്ങോട്ട്‌ മിലിട്ടറി ക്യാമ്പ്‌,വ്യോമ സേനാ ആസ്ഥാനം തുടങ്ങിയ തന്ത്ര പ്രധാനമായ മേഖലകള്‍ക്കു നടുവിലാമ്‌ ഇവര്‍ വ്യാജ തോക്കുമായി കഴിഞ്ഞത്‌. സംഭവത്തെക്കുറിച്ച്‌ മിലിട്ടറി ഇന്റലിജന്‍സും പോലീസില്‍ നിന്ന്‌ വിവരം തേടിയിരുന്നു.

29 നും 25നും ഇടില്‍ പ്രായമുളളവരാണഅ്‌ എല്ലാവരും. 2021 ആഗസ്റ്റ്‌ 13നാണ്‌ എടിഎമ്മിലേക്ക്‌ പണം കൊണ്ടുപോകുന്ന സിസ്‌കോ ലോജിസ്‌റ്റിക്ക്‌ എന്ന സ്ഥാപനത്തിലെ അഞ്ച്‌ ജീവനക്കാരെക്കുറിച്ച കരമന പോലീസ്‌ അന്വെഷണമാരംഭിച്ചത്‌. ഇവരുടെ കയ്യിലുളള അഞ്ച്‌ ഡബിള്‍ബാരല്‍ തോക്കുകള്‍ക്ക്‌ ലൈസന്‍സുണ്ടോയെന്നറിയാന്‍ രജൗരി ജില്ലയിലെ എഡിഎമ്മുമായി ബന്ധപ്പെട്ടു. . അഞ്ചു തോക്കുകളും 25 വെടിയുണ്ടകളുമായി ആറുമാസത്തിലേറെയായി ഇവര്‍ തിരുവനന്തപുരത്ത്‌ താമസിച്ചത്‌ . വ്യാജ ലൈസന്‍സുമായാണെന്ന വിവരം ലഭിച്ചു. അതോടെയാണ്‌ ഇവര്‍ അറസ്‌റ്റിലായത്‌. കരമന പോലീസ്‌ ഇവരെ കസ്റ്റഡിയിലെടുത്തതിന്‌ പിന്നാലെ കേന്ദ്ര രഹസ്യോന്വേഷണ ഏജന്‍സികളും ഇവരെ ചോദ്യം ചെയ്‌തു. വൈദ്യപരിശോധനക്ക്‌ വിധേയരാക്കിയ ശേഷം ഇന്ന്‌ (02.09.2021 ) ഇവരെ കോടതിയില്‍ ഹാജരാക്കും .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →