മുംബൈ : യൂറോപ്പിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ നിര്‍മ്മാണ കമ്പനിയായ ആര്‍ഇസി ഗ്രൂപ്പിനെ റിലയന്‍സ് ഏറ്റെടുക്കുമെന്ന് സൂചന. ആഗോളതലത്തില്‍ പുനരുപയോഗ ഊര്‍ജമേഖലയില്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആര്‍ഇസിയെ ഏറ്റൈടുക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ നേതൃത്വത്തിലുളള കെമിക്കല്‍ കന്പനിയായ ചെം ചൈനയുടെ സഹോദര സ്ഥാപനമാണ് സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിന്യൂവബിള്‍ എനര്ജികോര്പ്പറേഷന്(ആര്‍ഇസി).
1200 കോടിയുടേതാകും ഇടപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. 3500 കോടി രൂപയെങ്കിലും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായി ആഗോളതലത്തില്‍ റിലയന്‍സ് പങ്കാളികളെ തേടിയതായി റിപ്പോര്‍ട്ടുണ്ട്. സോളാര്‍ സെല്ലുകളും മൊഡ്യൂളുകളും മറ്റു ഘടക ഭാഗങ്ങളുമാണ് കമ്പനിയുടെ പ്രധാന ഉത്പന്നം. വാര്‍ഷിക നിര്‍മാണ ശേഷി 1.5 ഗിഗാവാട്സാണ്. 4 കോടിയിലധികം സോളാര്‍ പാനലുകള്‍ കമ്പനി ഇതിനകം നിര്‍മ്മിച്ചിട്ടു്. ഐകിയ, ഓഡി തുടങ്ങിയവ ആര്‍ഇസിയുടെ പ്രമുഖ ഉപഭോക്താക്കളാണ്. ഇന്ത്യയില്‍ ഗ്രീന്‍കോ,ആറ്റോമിക് എനര്ജിവകുപ്പ്, ഈനാട് ഗ്രൂപ്പ് എന്നിവര്ക്കുവേണ്ട് പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.

