സൗദി വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം

റിയാദ്; തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ അബ വിമാനത്താവളം ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം. എട്ടുപേർക്ക് പരിക്കേറ്റു. ബോംബ് നിറച്ച ഡ്രോൺ, ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു വിമാനത്തിന് കേടുപാടുകൾ സംഭവിച്ചട്ടുണ്ട്, വിമാനത്താവളം ലക്ഷ്യമാക്കി വന്ന മറ്റൊരു ഡ്രോൺ സൗദി വെടിവെച്ച് വീഴ്ത്തി.

യമനിൽ ആഭ്യന്തരകലാപം നടക്കുന്നതിനിടെ സൗദി അറേബ്യയ്ക്കു നേരെയുള്ള ഏറ്റവും പുതിയ ആക്രമണം ആണിത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. ഡ്രോൺ ആക്രമണത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല,

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അബ വിമാനത്താവളത്തിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണം കൂടിയാണിത്. ആദ്യത്തെ ആക്രമണത്തിൽ ആളപായമില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →