കൊവിഡ് വന്ന് പോയവർക്ക് ഒറ്റഡോസ് വാക്‌സിൻ മതിയെന്ന പഠനം

ദില്ലി: കൊവിഡ് വന്ന് പോയവർക്ക് ഒറ്റഡോസ് വാക്‌സിൻ ഫലപ്രദമെന്ന് ഐസിഎംആർ പഠനം. രോഗം നേരത്തെ വന്ന് പോയവരിൽ കൊവാക്‌സിൻ ഒറ്റ ഡോസ് രണ്ട് ഡോസിന്റെ ഫലം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. ശനിയാഴ്ച പുറത്തിറങ്ങിയ ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ സയൻസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.. ഇത് രാജ്യത്തെ വാക്‌സിൻ വിതരണത്തിന് ഗുണകരമാകുമെന്നും പഠനത്തിൽ പറയുന്നു. നിലവിൽ കൊവിഡ് നേരത്തെ വന്നവർക്കും രണ്ട് ഡോസ് വാക്‌സിനാണ് നിർദേശിച്ചിരുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വാക്‌സിനാണ് കൊവാക്‌സിൻ. ഭാരത് ബയോടെക്കാണ് ഉൽപാദകർ. 2021 ഫെബ്രുവരി മുതൽ മെയ് വരെ കൊവാക്‌സിൻ സ്വീകരിച്ച 114 ആരോഗ്യപ്രവർത്തകുടെ രക്തസാമ്പിളുകൾ എടുത്താണ് പഠനം നടത്തിയത്. കൊവിഡ് നേരത്തെ വന്ന് പോയവരിൽ കൊവാക്‌സിൻ ഒറ്റ ഡോസ് വാക്‌സിൻ രണ്ട് ഡോസ് വാക്‌സീൻ എടുത്തവർക്ക് തുല്യമായി ആന്റിബോഡി കണ്ടെത്തിയെന്നും പഠനത്തിൽ പറയുന്നു.

രാജ്യത്ത് ഇപ്പോൾ നൽകുന്ന വാക്‌സീനുകളിൽ ജോൺസൺ ആൻഡ് ജോൺസൺ ഒഴികെ മറ്റുള്ളവയെല്ലാം രണ്ട് ഡോസാണ് നൽകുന്നത്. കൊവിഡ് വന്നുപോയവരിൽ ആന്റിബോഡി സ്വാഭാവികമായുണ്ടാകുമെന്നും അതുകൊണ്ടുതന്നെ മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്‌സീൻ സ്വീകരിക്കാവൂവെന്നുമാണ് നിലവിലെ മാനദണ്ഡം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →