ഹരിപ്പാട്: വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് കാർത്തികപ്പള്ളി മഹാദേവികാട് അരുൺ ഭവനത്തിൽ കുഞ്ഞുമോൻ-വസന്ത ദമ്പതികളുടെ മകൻ അരുൺകുമാർ (30) ആണ് മരിച്ചത്. ദേശീയപാതയിൽ തോട്ടപ്പള്ളി മാത്തേരി ജങ്ഷനു സമീപം 2021 ഓഗസ്റ്റ് 27ന് വെള്ളിയാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം.
എറണാകുളത്ത് മെക്കാനിക്കൽ എൻജിനീയറാണ് അരുൺ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. എതിരെ വന്ന മറ്റൊരു വാഹനം ഇടിച്ച് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

