അബ്ദുളളക്കുട്ടിക്ക്‌ വധഭീഷണി : മംഗളൂരു പോലീസ് കേസെടുത്തു

മം​ഗളൂരു: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുളളക്കുട്ടിയെ ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ മം​ഗളൂരു പോലീസ് കേസെടുത്തു. വാരിയൻകുന്നൻ ലോകത്തെ ആദ്യത്തെ താലിബാൻ തലവനാണെന്ന് കോഴിക്കോട് വച്ച് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. തുടർന്നാണ് എ കെ സിദ്ദിഖ് എന്നയാൾ അബ്ദുള്ളക്കുട്ടിയുടെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

എ കെ സിദ്ദിഖ് എന്ന ഫെയ്സ്ബുക്ക്‌ അക്കൗണ്ടിൽനിന്നാണ് വധഭീഷണി മുഴക്കിയ വിഡിയോ അപ് ലോഡ് ചെയ്തത്. എ കെ സിദ്ദിഖ് നാട്ടിലുണ്ടോ വിദേശത്താണോ എഫ്ബി അക്കൗണ്ട് വ്യാജമാണോ തുടങ്ങിയ കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നത് കൊണ്ടാണ് മംഗളൂരു പോലീസിന് പരാതി നൽകിയത് എന്ന് അബ്‌ദുള്ളക്കുട്ടി പറഞ്ഞു. മംഗളൂരുവിലും വീടുള്ളയാളാണ് എ പി അബ്‌ദുള്ളക്കുട്ടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →