ലഹരിമരുന്ന കേസ്‌ : പ്രതിപട്ടികയില്‍ ചേര്‍ക്കാതെ ഒഴിവാക്കിയ യുവതിയെ അറസ്‌റ്റ്‌ ചെയ്‌തു

കൊച്ചി : കാക്കനാട്‌ ലഹരിമരുന്നുകേസില്‍ പ്രതിപട്ടികയില്‍ ചേര്‍ക്കാതെ ഒവഴിവാക്കിയ യുവതിയെ അറസ്റ്റ്‌ ചെയ്‌തു. തിരുവല്ല സ്വദേശിനി തയ്യിബ ഔലാദിനെയാണ്‌ എക്‌സൈസ്‌ ക്രൈംബ്രാഞ്ച്‌ സംഘം അറസ്റ്റുചെയ്‌തത്‌. 2021 ഓഗസ്‌റ്റ്‌ 28ന്‌ ശനിയാഴ്‌ച ദീര്‍ഘനേരത്തെ ചോദ്യം ചെയ്യലിന്‌ ശേഷമാണ്‌ തയ്യിബ കറ്റം സതമ്മതിച്ചതെന്ന ക്രൈംബ്രാഞ്ച്‌ സംഘം അറിയിച്ചു. ആദ്യം പിടികൂടിയ ഏഴുപേരില്‍ തയ്യിബയും ഉള്‍പ്പെട്ടിരുന്നു. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തപ്പോള്‍ തെളിവില്ലെന്ന്‌ കാട്ടി ഒഴിവാക്കുകയായിരുന്നു.

റെയ്‌ഡിനിടെ ലഹരി മരുന്ന ഒളിപ്പിക്കാന്‍ തയ്യിബയും ഒപ്പമുണ്ടായിരുന്ന ശബ്‌നയും ശ്രമിച്ചിരുന്നതായി എക്‌സൈസ്‌ സംഘം വ്യക്തമാക്കി. ശബ്‌നയെ നേര്ത്തെ അറസ്റ്റ ്‌ചെയ്‌തിരുന്നു. തയ്യിബയെ കാക്കനാട്ട്‌ ഫ്‌ളാറ്റിലെത്തിച്ച്‌ തെളിവെടുപ്പു നടത്തും. തയ്യിബയക്കൊപ്പം വിട്ടയച്ച യുവാവിനെയും ചെദ്യം ചെയ്യും. നായകള്‍ക്ക്‌ നല്‍കുന്ന തീറ്റയുടെ കവറിലാണ്‌ ലഹരി മരുന്ന കടത്തിയിരുന്നത്‌. പിടിച്ചെടുത്ത മാന്‍കൊമ്പ്‌ വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന്‌ എടുത്തതാണെന്നും എംഡിഎംഎ ചെന്നൈയില്‍ നിന്ന്‌ എത്തിച്ചതാണെന്നും പ്രതികള്‍ സമ്മതിച്ചു..പ്രതികളെ ചെന്നൈ, പോണ്ടച്ചേരി, വയനാട്‌ ,വൈത്തിരി എന്നിവിങ്ങളിലെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →