കൊച്ചി: പണക്കിഴി വിവാദം ഉയർന്ന തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധനക്കിടെ രാത്രി വൈകിയും നാടകീയ രംഗങ്ങൾ തുടരുന്നു. അന്വേഷണത്തോട് സഹകരിക്കാതെയുള്ള സമീപനമാണ് നഗരസഭാധ്യക്ഷ അജിതാ തങ്കപ്പൻ സ്വീകരിച്ചിരിക്കുന്നത്. വിജിലൻസ് എത്തിയതിന് പിറകെ അധ്യക്ഷ ഓഫീസ് പൂട്ടി മടങ്ങി.
തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ നഗരസഭാധ്യക്ഷയുടെ നടപടിയാണ് വിവാദമായത്. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് അജിത തങ്കപ്പൻ സമ്മാനിച്ചത്. കൗൺസിലർമാരിൽ ചിലർ കവർ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്
വിജിലൻസ് പരിശോധന ഇപ്പോഴും തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. വിജിലൻസ് പല തവണ ആവശ്യപ്പെട്ടിട്ടും അജിത തങ്കപ്പൻ ഓഫീസിലേക്ക് വന്നില്ല. വ്യക്തിപരമായ .തിരക്ക് മൂലം എത്താനാവില്ലെന്നാണ് മറുപടി നൽകിയത്. സിസിടിവിയുടെ ഹാർഡ് ഡിസ്ക് കസ്റ്റഡിയിലെടുക്കാനാണ് വിജിലൻസ് തീരുമാനം.

