എല്‍.ഐ.സിയില്‍ എഫ്.ഡി.ഐ പരിഗണനയില്‍: കേന്ദ്രം

മുംബൈ: മെഗാ ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്ങി (ഐ.പി.ഒ)യ്ക്കു തയാറെടുക്കുന്ന എല്‍.ഐ.സിയുടെ നിശ്ചിത ശതമാനം ഓഹരി വിദേശ നിക്ഷേപ അടിസ്ഥാനത്തില്‍ മാറ്റിവയ്ക്കാന്‍ കേന്ദ്രം.ഏക വിദേശ നിക്ഷേപകനു വമ്പന്‍ ഓഹരി പങ്കാളിത്തത്തിന് അവസരമൊരുക്കുകയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സൂചന. ഇതിനായി നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ) ത്തിന് അനുമതി നല്‍കുന്നതു കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.എത്ര ശതമാനം ഓഹരി വിദേശ നിക്ഷേപ വിഭാഗത്തിലേക്കു നീക്കിവയ്ക്കുമെന്നതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിദേശ നിക്ഷേപാനുമതിയിലുടെ രാജ്യത്തിനു പുറത്തുനിന്നുള്ളവരെ തന്ത്രപ്രധാന നിക്ഷേപകരുടെ ഗണത്തില്‍പ്പെടുത്തി ഐ.പി.ഒയില്‍ സാന്നിധ്യം ഉറപ്പാക്കാനാണു നീക്കം. ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും പെന്‍ഷന്‍ ഫണ്ടുകളും ഉള്‍പ്പെടെ വിദേശത്തുനിന്നുള്ള വന്‍കിടക്കാര്‍ക്ക് ഇതിലൂടെ ഐ.പി.ഒയില്‍ പങ്കാളികളാകാന്‍ അവസരമൊരുങ്ങുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.എല്‍.ഐ.സിയുടെ ഐ.പി.ഒ. നടത്തിപ്പ് സ്വന്തമാക്കാന്‍ ഏഴു വിദേശ ബാങ്കുകളും ഒന്‍പത് ഇന്ത്യന്‍ സ്ഥാപനങ്ങളും രംഗത്തുണ്ട്. സിറ്റി ഗ്രൂപ്പ്, ബി.എന്‍.പി. പാരിബാസ് എസ്.എ, ഗോള്‍ഡ്മാന്‍ സാഷ്സ് ഗ്രൂപ്പ് എന്നിവയാണ് വിദേശ ബാങ്കുകളിലെ പ്രമുഖര്‍. എച്ച്.ഡി.എഫ്.സി. ബാങ്ക് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ എന്നിവയാണ് ഒന്‍പത് ഇന്ത്യന്‍ സ്ഥാപനങ്ങളിലെ മുന്‍നിരക്കാര്‍. ഓഹരിവില്‍പ്പനയുടെ സുഗമമായ നടത്തിപ്പിനു ചുക്കാന്‍ പിടിക്കുകയെന്നതാണ് ഇവയുടെ ദൗത്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →