സംസ്ഥാനത്ത്‌ കനത്ത മഴക്കുളള മുന്നറിയിപ്പ്‌ പിന്‍ വലിച്ചു

തിരുവനന്തപുരം : ഈ ആഴ്‌ച കേരളത്തിലെ വിവിധ ജില്ലകളില്‍ നല്‍കിയിരുന്ന കനത്ത മഴക്കുളള മുന്നറിയിപ്പ്‌ കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. വരുന്ന അഞ്ചുദിവസം കേരളത്തില്‍ വളരെ മിതമായ മഴക്കേ സാധ്യതയുളളു എന്നാണ്‌ ഇപ്പോഴത്തെ പ്രവചനം . സംസ്ഥാനത്ത് 9 ജില്ലകളില്‍ പരക്കെ മഴക്ക്‌ സാധ്യതയുണ്ട്‌ .കൊല്ലം ,പത്തനംതിട്ട,ഇടുക്കി ,തൃശൂര്‍,മലപ്പുറം കോഴിക്കോട്‌, കണ്ണൂര്‍ കാസര്‍കോട്‌ ,പാലക്കാട്‌ ജില്ലകളില്‍ പരക്കെ മഴപെയ്യുമെന്നാണ്‌ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയുളള കാറ്റിനും സാധ്യതയുണ്ടെന്ന്‌ കേന്ദ്രകാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു.

കേരളം കര്‍ണാടകം ലക്ഷദ്വീപ്‌ തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന്‌ വിലക്കില്ല . അതേസമയം തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ശക്തമായ കാറ്റിന്‌ സാധ്യതയുളളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ആ ഇടങ്ങള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →