മലപ്പുറം: വിവാഹ ഫോട്ടോ എടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞു വീണ് മരിച്ചു. മഞ്ചേരി ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമയും പാണ്ടിക്കാട് ചെമ്ബ്രശ്ശേരി താലപ്പൊലിപ്പറമ്ബ് സ്വദേശിയുമായ പാറക്കല്‍തൊടി കൃഷ്ണപ്രസാദാണ്(54) മരിച്ചത്. 21/08/2021 ശനിയാഴ്ച്ച കിഴിശ്ശേരിയില്‍ വിവാഹ വീട്ടില്‍ ഫോട്ടോ എടുക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിവാഹ ഫോട്ടോ എടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞു വീണ് മരിച്ചു
