ബോട്ട്ഗാവ്: അസമിൽ ബാങ്ക് കവർച്ചയ്‌ക്കെത്തിയ മൂന്നംഗ സംഘത്തെ പൊലീസ് വെടിവെച്ച് കൊന്നു. 22/08/2021 ഞായറാഴ്ച പുലർച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചത്. മൂന്നു മാസം മുമ്പും ഇതേ ബാങ്കിൽ കവർച്ചാശ്രമം നടന്നിരുന്നു. കൊല്ലപ്പെട്ടവരുടെ ഇരുചക്രവാഹനങ്ങളും മൊബൈൽ ഫോണുകളും മറ്റു ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗ്യാസ് കട്ടറും രണ്ട് തോക്കുകളും ഓക്‌സിജൻ സിലിൻഡറുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
കവർച്ചാശ്രമം പരാജയപ്പെടുത്തിയ പൊലീസിനെ മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ അഭിനന്ദിച്ചു. അതിനിടെ, ബി.ജെ.പി. സർക്കാരിന്റെ ഭരണകാലയളവിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന് പ്രതിപക്ഷവും സാമൂഹികപ്രവർത്തകരും ആരോപിക്കുന്നുണ്ട്.

