ഭൂമിയെ ലക്ഷ്യമാക്കി കൂറ്റന്‍ ഉല്‍ക്ക

ന്യൂയോര്‍ക്ക്‌ : 4500 അടി വ്യാസമുളള കൂറ്റന്‍ ഉല്‍ക്ക ഭൂമിയെ ലക്ഷ്യമാക്കി വരുന്നതായി നാസ. ഉല്‍ക്ക ഭൂമിയുടെ അരികിലൂടെ കടന്നുപോകുമെന്നാണ്‌ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ അറിയിച്ചിരിക്കുന്നത്‌. ഭൂമിയും ചന്ദ്രനും തമ്മിലുളള അകലത്തിന്റെ 9 മടങ്ങ്‌ ദൂരത്തിലൂടെയാണ്‌ ഉല്‍ക്ക കടന്നുപോവുക. മണിക്കൂറില്‍ 94,000 കിലോമീറ്ററാണ്‌ ഉല്‍ക്കയുടെ സഞ്ചാര വേഗത .

1.4 കി.മി വീതിയുളള ഉല്‍ക്ക ഭൂമിയുടെ അരുകിലൂടെ കടന്നുപോകുന്നത്‌ ടെലസ്‌കോപ്പിലൂടെ നിരീക്ഷിക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷയിലാണ്‌ ബഹിരാകാശ ഗവേഷകര്‍. ഇത്തവണ ഭൂമിക്ക്‌ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ്‌ വിദ്‌ഗ്‌ദരുടെ കണക്കുകൂട്ടല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →