അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കരുതെന്ന് ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഘെ. കാബൂളുമായുള്ള ബന്ധം ശ്രീലങ്ക അവസാനിപ്പിക്കണമെന്നും താലിബാൻ ഭരണത്തിനു കീഴിൽ അഫ്ഗാനിസ്ഥാൻ തീവ്രവാദത്തിൻ്റെ കേന്ദ്രമാവുമെന്നും വിക്രമസിംഘെ പറഞ്ഞു.
Read Also: താലിബാനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി ചൈന; സൗഹൃദത്തിന് തയ്യാറാണെന്ന് ചൈന
Read Also: താലിബാന് സര്‍ക്കാരിനെ അംഗീകരിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല: ചൈന
“ആളുകളെ ഭീഷണിപ്പെടുത്തുന്ന അവരുടെ നടപടിക്ക് ആരും മാപ്പ് നൽകാൻ പാടില്ല. ഖുറാൻ്റെ തെറ്റായ വ്യാഖ്യാനത്തിൻ്റെ അടിസ്ഥാനത്തിലുള്ള പ്രത്യയശാസ്ത്രമാണത്. ഇത് മറ്റ് രാജ്യങ്ങൾക്ക് ഭീഷണിയാണ്. താലിബാൻ ഭരണം അംഗീകരിക്കുന്നതിൽ ന്യായീകരണങ്ങളില്ല. ”- അദ്ദേഹം 20/08/2021 വെള്ളിയാഴ്ച പറഞ്ഞു.

