ലോക മലയാളികൾക്ക് ഇന്ന് (21/08/2021 ശനിയാഴ്ച) തിരുവോണം. അപ്രതീക്ഷിതമായി ലോകത്തെ വരിഞ്ഞുമുറുക്കിയ കൊവിഡ് മഹാമാരിയുടെ ആശങ്കയിൽ ഇത്തവണ ആഘോഷങ്ങളത്രയും പരിമിതപ്പെടുത്തിയിരിക്കുകയാണ്. പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾക്കെല്ലാം ഇടയിലും പൊലിമ കുറയാതെ ഉള്ളതുകൊണ്ട് തിരുവോണം തീർക്കുകയാണ് മലയാളികൾ.
ചിങ്ങ പിറവി മുതൽ കാത്തിയിരുന്ന പൊന്നോണമാണിന്ന്. പൂവിളിയും പുലിയിറക്കവും പൂക്കളമത്സരവും പന്തുകളിയും ജലമേളകളും ഇത്തവണയും ഉണ്ടായില്ല.

