കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്കി കുവൈറ്റ് സര്‍ക്കാര്‍. 18/08/2021 ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തിലാണ് പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനം കൈകൊണ്ടത്. കുവൈത്ത് വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പ്രതിദിനം എത്തുന്ന യാത്രക്കാരുടെ എണ്ണം 7500 ൽ നിന്നു 15000 ആക്കി ഉയർത്താനാണു തീരുമാനം.
ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന ആയിരക്കണക്കിന് പ്രവസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങാനാകും. ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് നേരിട്ട് പ്രവേശിക്കുവാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.