ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ്: രാജ്യം മുഴുവന്‍ ലോക്ക് ഡൗണുമായി ന്യൂസിലാന്‍ഡ്

വെല്ലിങ്ടണ്‍: ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ മൂന്നുദിവസത്തേയ്ക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍. രാജ്യത്ത് ആറുമാസത്തെ ഇടവേളയ്ക്കുശേഷം സ്ഥിരീകരിച്ച ആദ്യ കൊവിഡ് കേസാണിത്.ന്യൂസിലന്റിലെ വലിയ നഗരമായ ഓക്ക്ലാന്റിലാണ് വാക്സിന്‍ സ്വീകരിക്കാത്ത 58 വയസ്സുള്ള പുരുഷനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിരുന്നുവെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ പോയിരുന്നുവെന്നും ആരോഗ്യഡയറക്ടര്‍ ജനറല്‍ ആഷ്ലി ബ്ലുംഫീല്‍ഡ് പറഞ്ഞു.കൊവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച രാജ്യങ്ങളിലൊന്നാണ് 50 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ന്യൂസിലന്റ്.ഓക്ക്ലാന്റും ഇയാള്‍ യാത്ര ചെയ്ത കൊറമണ്ഡല്‍ ഉപദ്വീപും ഒരാഴ്ചത്തേക്ക് ലെവല്‍ നാല് ലോക്ക് ഡൗണിലായിരിക്കും. വൈറസ് സ്ഥിരീകരിച്ചത് വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണെന്നാണ് അനുമാനമെന്നും സൂക്ഷ്മപരിശോധന നടത്തിവരികയാണെന്നും ലെവല്‍ നാല് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ജസീന്ത ആന്‍ഡേന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →