റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മയക്കുമരുന്ന് പിടിച്ചു . അച്ഛനും മകനും എതിരെ കേസെടുത്തു

August 18, 2021 - 7:42 am

കല്‍പ്പറ്റ: വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച വന്‍മയക്കുമരുന്ന് ശേഖരം പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ അച്ഛനും മകനുമെതിരെ പോലീസ് കേസെടുത്തു. കോട്ടപ്പടി കുന്നമംഗലംകുന്ന് പൊന്നച്ചന്‍ വീട്ടില്‍ അബ്ദുള്‍ പി. കബീര്‍ (55), മകന്‍ പി. അബ്ദുള്‍ സുഹൈല്‍ (29) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോട്ടപ്പടി കുന്നമംഗലംകുന്നിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നുകള്‍ അടക്കം കണ്ടെടുത്തത്.

22.189ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎ, 0.970 ഗ്രാം എംഡിഎംഎ എക്‌സ്റ്റസി ഗുളികകള്‍, 2.330 ഗ്രാം ഖര രൂപത്തിലുള്ള ഹാഷിഷ്, 1170 പാക്കറ്റ് നിരോധിത ലഹരി മിശ്രിത പുകയില ഉത്പന്നവുമാണ് പിടികൂടിയത്. പ്രതികള്‍ സ്ഥലത്തില്ലാത്തതിനാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *