ജനസംഖ്യ നിയന്ത്രണ നിയമവുമായി യു.പി. സർക്കാർ

ഉത്തർപ്രദേശ്: ജനസംഖ്യാ നിയന്ത്രണത്തിൽ കർശന വ്യവസ്ഥകളുമായി ഉത്തർപ്രദേശ് സർക്കാർ. രണ്ടിലധികം കുട്ടികളുള്ളവർക്ക് ഇലക്ഷനിൽ മത്സരിക്കാനോ സർക്കാർ ജോലിക്കോ അർഹതയില്ല. ശമ്പളവർധന, സ്ഥാനക്കയറ്റം തുടങ്ങിയ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് ഉത്തർപ്രദേശ് സർക്കാർ.

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്​ സർക്കാർ സബ്​സിഡിയോ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ ലഭിക്കില്ല. സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്ക്​ സ്​ഥാനകയറ്റം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. ​കുടുംബത്തിന്റെ റേഷൻ കാർഡിൽ നാലംഗങ്ങളെ മാത്രമേ ഉൾപ്പെടുത്തൂ.

Read Also: കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ഒരുലക്ഷം രൂപ പാരിതോഷികം; ജനന നിരക്ക് പ്രോത്സാഹിപ്പിക്കാന്‍ പ്രഖ്യാപനവുമായി മിസോറാം മന്ത്രി

Read Also: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ സര്‍ക്കാര്‍ ജോലി അടക്കമുള്ള പദ്ധതികളില്‍ നിന്ന് ഒഴിവാക്കി അസം സര്‍ക്കാര്‍

എന്നാൽ, രണ്ടുകുട്ടികൾ എന്ന മാനദണ്ഡം പിന്തുടരുന്നവർക്ക്​ മിതമായി പലിശയിൽ വീട്​ വാങ്ങുന്നതിനും നിർമിക്കുന്നതും വായ്പ അനുവദിക്കും. കൂടാതെ വെള്ളം, വൈദ്യുതി, വീട്ടുനികുതി എന്നിവയിൽ ഇളവും ലഭിക്കും. നാഷനൽ പെൻഷൻ സ്​കീമിന്​ കീഴിലെ ഇ.പി.എഫിൽ മൂന്നുശതമാനം വർധനയുണ്ടാകും.

ഒറ്റ കുട്ടികളുള്ളവർക്ക്​ കൂടുതൽ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റ കുട്ടിക്ക്​ 20 വയസുവരെ സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും നൽകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →