ആശങ്കകള്‍ക്കൊടുവില്‍ കാബൂളില്‍ നിന്ന് ഇന്ത്യക്കാരുമായി തിരിച്ചെത്തി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ നിയോഗിച്ചിരുന്ന നയതന്ത്രജ്ഞരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കൊണ്ട് തിരിച്ചെത്തി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം.കാബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാതെ ഒരു മണിക്കൂര്‍ ആകാശത്തു വട്ടമിട്ട എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം 129 യാത്രക്കാരുമായി ഇന്നലെ രാത്രിയാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഡല്‍ഹിയില്‍നിന്നു പുറപ്പെട്ടത്. രണ്ടു മണിക്കൂര്‍ 20 മിനിറ്റുകൊണ്ട് കാബൂളില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍, വിമാനം അഫ്ഗാന്റെ ആകാശം തൊടുമ്പോഴേക്കും കാബൂള്‍ താലിബാന്‍ വളഞ്ഞിരുന്നു. ലാന്‍ഡ് ചെയ്യുന്നതിനായി വിമാനത്തില്‍നിന്ന് കാബൂളിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. ഇതോടെയാണ് ആകാശത്തുവട്ടമിട്ടത്.താലിബാന്‍ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടാതിരിക്കാനായി ഒരു ഘട്ടത്തില്‍ പൈലറ്റ് വിമാനത്തിന്റെ റഡാര്‍ ഓഫാക്കി. പിന്നീട് ഒരു മണിക്കൂറിനു ശേഷമാണ് വിമാനം നിലത്തിറക്കാന്‍ കഴിഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →