എണ്ണ കടപത്രം ബാധ്യത: ഇന്ധന-എക്‌സൈസ് നികുതി കുറക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: എണ്ണ കടപത്രം ഇറക്കി ഇന്ധന-എക്‌സൈസ് നികുതി കുറക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ഒരു മാസത്തിലേറെയായി രാജ്യത്തെ പെട്രോള്‍ വില നൂറിന് മുകളില്‍ തുടരുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.മുന്‍ യുപിഎ സര്‍ക്കാര്‍ 1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം ഇറക്കിയാണ് സര്‍ക്കാര്‍ ഇന്ധന വില കുറച്ചത്. ഈ കടപത്രം സര്‍ക്കാരിന് വലിയ ബാധ്യതയാണ് വരുത്തിയത്. എണ്ണ കമ്പനികള്‍ക്ക് നല്‍കിയ ബോണ്ടുകള്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ 60,000 കോടിയിലധികം പലിശ അടച്ചിട്ടുണ്ട്. 1.30 ലക്ഷം കോടി രൂപ ഇനിയും ബാക്കിയുണ്ട്. അതുകൊണ്ടാണ് ഇന്ധന വില കുറയ്ക്കാന്‍ സാധിക്കാത്തതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം