റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഫ്ഗാന്‍ വ്യോമപാത അടച്ചു: സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ

August 16, 2021 - 9:14 pm

ഹൈദരാബാദ്: അഫ്ഗാന്‍ വഴിയുള്ള വ്യോമപാത അടച്ച സാഹചര്യത്തില്‍ കാബൂളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ എഐ126 ചിക്കാഗോ- ഡല്‍ഹി വിമാനം പ്രത്യേക സാഹചര്യം പരിഗണിച്ച് ഗള്‍ഫ് വ്യോമപാതയിലേക്ക് വഴിതിരിച്ചുവിട്ടു. കാബൂള്‍ നഗരത്തില്‍ താലിബാന്‍ അധികാരം സ്ഥാപിച്ചതോടെ നിരവധി ആളുകളാണ് രാജ്യത്തു നിന്ന് പലായനം ചെയ്യുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അതിനിടയിലാണ് അഫ്ഗാന്‍ വ്യോമപാത അടച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *