എറണാകുളം : സഹോദരൻ അയ്യപ്പന്റെ ജന്മഗൃഹവും പരിസരവും പൊതുമരാമത്ത് – ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെയും, സാംസ്കാരിക പൈതൃകത്തെയും ഉൾപ്പെടുത്തി ടൂറിസം മേഖല വിപുലീകരിക്കുമെന്ന് സ്മാരകം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. സ്മാരകത്തിലെത്തിയ മന്ത്രിയെ സ്മാരക കമ്മറ്റി വൈസ് പ്രസിഡന്റ് സിപ്പി പള്ളിപ്പുറം, സെക്രട്ടറി ഒ.കെ കൃഷ്ണകുമാർ, കമ്മറ്റി അംഗങ്ങളായ ഡോ. കെ.കെ ജോഷി, പൂയപ്പള്ളി തങ്കപ്പൻ, കെ. കെ വേലായുധൻ, സാജു ധർമ്മപാലൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.