റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുളിക്കുന്നതിനിടെ ഡാമിന്റെ വെള്ളച്ചാലിൽ വീണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

August 15, 2021 - 8:11 am

വയനാട്: വയനാട് ബാണാസുര ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. തരിയോട് പത്താം മൈൽ സ്വദേശികളായ പൈലി – സുമ ദമ്പതികളുടെ മകൻ ഡെനിൻ ജോസ് പോളാണ് (17) മരിച്ചത്. പിണങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഡെനിന്‍.

2021 ഓഗസ്റ്റ് 13ന് വൈകിട്ട് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഡാമിന്റെ വെള്ളച്ചാലിൽ വീഴുകയായിരുന്നു ഡെനിന്‍. കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *