കോഴിക്കോട്‌ ലോഡ്‌ജില്‍ ലഹരി പാര്‍ട്ടി. യുവതിയടക്കം 8 പേര്‍ പിടിയില്‍

കോഴിക്കോട്‌ : നഗരമദ്ധ്യത്തില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഘത്തെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഒരു യുവതിയും ഏഴ്‌ യുവാക്കളുമാണ്‌ അറസറ്റിലായത്‌. കോഴിക്കോട്‌ മാവൂര്‍ റോഡിലെ ലോഡ്‌ജില്‍ നിന്നാണ്‌ ഇവര്‍ പിടിയിലായത്‌. ഇവരില്‍ നിന്ന്‌ അരക്കിലോ ഹാഷിഷും ആറ്‌ ഗ്രാം എംഡിഎംഎയും പിടിച്ചടുത്തു. പിറന്നാള്‍ ദിന പാര്‍ട്ടി നടത്താനെന്ന പേരിലാണ്‌ ഇവര്‍ ദിവസങ്ങള്‍ക്കുമുമ്പ്‌ ലോഡ്‌ജില്‍ 3 മുറികളെടുത്തിരുന്നത്‌.

സംശയം തോന്നിയ നടക്കാവ്‌ പോലീസ്‌ ലോഡിജില്‍ നടത്തിയ പരിശോധനയിലാണ്‌ ലഹരി വസ്‌തുക്കള്‍ കണ്ടെത്തിയത്‌. വിപണിയില്‍ രണ്ടുലക്ഷം രൂപ വിലമതിക്കുന്നവയാണ്‌ കണ്ടെടുത്ത ലഹരി വസ്‌തുക്കളെന്ന്‌ പോലീസ്‌ പറഞ്ഞു. പിടിയിലായ യുുവാക്കളെ കൂടാതെ നിരവധി യുവതീ യുവാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ്‌ജില്‍ വന്നുപോയിരുന്നതായും പോലീസ്‌ പറഞ്ഞു. ഇവരെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്‌ .പ്രതികളുടെ ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും സംഘത്തിന്‍റെ ആക്രമണം ഉണ്ടായി

Share
അഭിപ്രായം എഴുതാം