തിരുവനന്തപുരം :സംസ്ഥാനത്ത് പട്ടിക ജാതിയില്‍ നിന്ന് ക്രിസ്‌തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തവരുടെ ജീവിതം ദുരിതപൂര്‍ണമെന്ന് മന്ത്രി കെ രാധാകൃഷ്‌ണന്‍ നിയമസഭയില്‍. ചില സ്ഥലങ്ങളില്‍ പട്ടിക ജാതിക്കാരെക്കാളും കഷ്ടത്തിലാണിവര്‍. എന്നാല്‍ കേന്ദ്രം തയാറാവാത്തതിനാല്‍ ഇവരെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. മോന്‍സ് ജോസഫിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പരിവര്‍ത്തിത ക്രിസ്‌ത്യന്‍ കോര്‍പ്പറേഷന്‍ വഴി ഇവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും അതിന് കോര്‍പ്പറേഷനെ ശക്തിപ്പെടുത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി.
പരിവര്‍ത്തിത ക്രൈസ്‌തവരുടെ ജീവിതം ദുരിതപൂര്‍ണമെന്ന് മന്ത്രി കെ.രാധാകൃഷ്‌ണന്‍.
