കടുത്തുരുത്തി : സംഗീതസംവിധായകന്‍ ജയ്‌സണ്‍ ജെ നായരെ വാള്‍ കൊണ്ട് വെട്ടി അപായപ്പെടുത്താന്‍ ശ്രമം .ജയസണ് കഴുത്തിന് അടിയേറ്റു. 2021 ഓഗസ്‌റ്റ് 10 ചൊവ്വാഴ്‌ച രാത്രി 7.45നാണ് സംഭവം . കല്ലറ വെച്ചൂര്‍ റോഡില്‍ ഇടയാഴത്തിനും കല്ലറക്കും ഇടയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് വച്ചായിരുന്നു ആക്രമണം. 18 വയസില്‍ താഴെ മാത്രം പ്രയമുളള മൂന്നുപേരാണ് തന്നെ ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വയലാര്‍ ശരത്‌ചന്ദ്ര വര്‍മ്മയുടെ വീട്ടില്‍ പാട്ട് ചിട്ടപ്പെടുത്തുന്ന ജോലി കഴിഞ്ഞ് ഏറ്റുമാനൂരിലെ വീട്ടിലേക്ക് തനിയെ കാറോടിച്ച് മടങ്ങുകയായിരുന്നു അദ്ദേഹം. ഇടക്ക് ഫോണ്‍ വന്നപ്പോള്‍ കാര്‍ നിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മൂന്നുപേര്‍ കാറിന്‍റെ ഗ്ലാസിന് തട്ടുകയും ഇത് അപകടസാധ്യതയുളള വളവാണെന്നും കാര്‍ മാറ്റിയിടണമെന്നും ആവശ്യപ്പെട്ടു. കാര്‍ മാറ്റിയിട്ടപ്പോള്‍ വീണ്ടും വന്ന് പണം ആവശ്യപ്പെട്ടെന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ കഴുത്തിന് അടിക്കുയായിരുന്നെന്നും ആസമയം ഒരാള്‍ അരയില്‍ നിന്നും വാള്‍ ഊരി വെട്ടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കാര്‍ വേഗത്തില്‍ ഓടിച്ച് രക്ഷപെടുകയായിരുന്നുവെന്നും ജയസണ്‍ പറഞ്ഞു.
സംഭവം സമൂഹ മാദ്ധ്യമങ്ങളില്‍ എഴുതിയതല്ലാതെ അദ്ദേഹം പരാതി നല്‍കിയിട്ടില്ല. ആനച്ചന്തം,കഥപറഞ്ഞകഥ, എബി, മിഷന്‍ 90 ഡെയ്‌സ് ,ഇത്രമാത്രം തുടങ്ങി വിവിധ സിനിമകള്‍ക്ക് സംഗീതം നല്‍കുകയും വിവിധ ആല്‍ബങ്ങള്‍ക്ക് ജയ്‌സണ്‍ രൂപം നല്‍കുകയും ചെയ്‌തിട്ടുണ്ട്

