അടിസ്ഥാന സൗകര്യ വികസനം സമയബന്ധിതവും, സുതാര്യവും, പെട്ടെന്നുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തിലും ആയിരിക്കണം – ശ്രീ നിതിൻ ഗഡ്കരി

അടിസ്ഥാന സൗകര്യ വികസനം സമയബന്ധിതവും, സുതാര്യവും, പെട്ടെന്നുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തിലും ആയിരിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി ശ്രീ നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു.

ലോകത്തിൽ തന്നെ ഇന്ത്യക്ക് പ്രതിദിന റോഡ് നിർമാണത്തിൽ 38 കിലോമീറ്ററിന്റെ റെക്കോർഡ് ആണ് ഉള്ളത്. എന്നാൽ, തൻറ്റെ ലക്‌ഷ്യം ഇത് 100 കിലോമീറ്ററിൽ അധികമായി ഉയർത്തുക എന്നതാണ് എന്ന്  CII-യുടെ വാർഷിക യോഗത്തിൽ ശ്രി ഗഡ്കരി പറഞ്ഞു.

അന്താരാഷ്ട്ര കമ്പനികളിൽ നിന്ന് GPS ഉപയോഗിച്ചുള്ള ട്രാക്കിംഗ് സംവിധാനത്തിനായി നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വ്യക്തമായ നയം മൂന്ന് മാസത്തിനുളിൽ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിശദാംശങ്ങൾക്ക് കാണുക:   https://t.co/gLaiHpHGYw?amp=1

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →