കൊല്ലം: വ്യവസായ മന്ത്രി സംരംഭകരെ കാണും

കൊല്ലം: മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയുടെ ഭാഗമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സെപ്റ്റംബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് ജില്ലയിലെ വ്യവസായ സംരംഭകരെ കാണും. നിലവില്‍ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും പുതുതായി തുടങ്ങുന്നവര്‍ക്കും പ്രശ്നങ്ങളും പരാതികളും അറിയിക്കാം. പരാതികളും അനുബന്ധ രേഖകളും ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ meettheminister@gmail.comministermeetkollam@gmail.com മെയിലുകളിലോ സമര്‍പ്പിക്കാം. ഫോണ്‍- 9447371153.

Share
അഭിപ്രായം എഴുതാം