വകുപ്പ് വിഭജനത്തിലും കര്‍ണാടകയില്‍ അതൃപ്തി: മുഖ്യമന്ത്രി വീണ്ടും ഡല്‍ഹിയ്ക്ക്

ബംഗളുരു: വകുപ്പുവിഭജനത്തെച്ചൊല്ലി അസംതൃപ്തി പുകയുന്ന കര്‍ണാടക ബി.ജെ.പിയിലെ പ്രശ്നപരിഹാരത്തിന് സഹായംതേടി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഡല്‍ഹിക്ക്.മന്ത്രിമാരായ ആനന്ദ് സിങ്, എം.ടി.ബി. നാഗരാജ് എന്നിവര്‍ വകുപ്പുവിഭജനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതായാണു വിവരം. ബി. ശ്രീരാമലുവിന്റെ അനുയായികളും പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. മൈസൂരില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് എ. രാംദാസും പാര്‍ട്ടി തീരുമാനത്തില്‍ ഇടഞ്ഞു നില്‍ക്കുന്നതായാണു സൂചന. ബൊമ്മെയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലും രാംദാസ് പങ്കെടുത്തില്ല. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമവും ഫലംകണ്ടില്ല. നാഗരാജുമായി മുഖ്യമന്ത്രി ആദ്യഘട്ട ചര്‍ച്ചനടത്തിക്കഴിഞ്ഞെങ്കിലും അനുനയിപ്പിക്കാനായില്ലെന്നാണു സൂചന. കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരില്‍നിന്നു രാജിവച്ചാണ് നാഗരാജ് ബി.ജെ.പിയില്‍ ചേര്‍ന്നത്.ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുമെന്നാണു സൂചന. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ സംസ്ഥാനതലത്തില്‍ പരിഹരിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →