ശ്രീനഗര്‍: 75ാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി കരസേന ജമ്മു കശ്മീരില്‍ ഏറ്റവും ഉയരത്തിലുള്ള കൊടിമരത്തില്‍ ദേശീയ പതാകയുയര്‍ത്തി. സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമായ ഗുല്‍മാര്‍ഗിലാണു 100 അടി ഉയരത്തില്‍ ത്രിവര്‍ണ പതാക പാറിച്ചത്.
ജമ്മു കശ്മീരില്‍ സമാധാനത്തിന്റെയും ദേശസ്നേഹത്തിന്റെയും പുതിയ യുഗത്തിന്റെ പ്രതീകം എന്നാണ് ഈ ദേശീയ പതാകയെ കരസേന വാര്‍ത്താക്കുറിപ്പില്‍ വിശേഷിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി ഏഴിനു കരസേനയും സോളാര്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണു കൊടിമരത്തിനു തറക്കല്ലിട്ടത്. പുതിയ ധ്വജസ്തംഭം ദേശത്തിനു സമര്‍പ്പിച്ചുകൊണ്ടാണ് ഇന്നലെ ദേശീയ പതാക ഉയര്‍ത്തിയത്. കരസേനാംഗങ്ങള്‍ പതാകയെ സല്യൂട്ട് നല്‍കി ആദരിച്ചു.