ഒളിമ്പിക്സ് മെഡല്‍ നേടിയ താരങ്ങള്‍ക്ക് സമ്മാന പെരുമഴയുമായി സര്‍ക്കാരുകള്‍

ന്യൂഡല്‍ഹി: ഒളിമ്പിക്സില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് സമ്മാന പെരുമഴയുമായി സര്‍ക്കാരുകള്‍. ഗുസ്തിയില്‍ വെങ്കലം നേടിയ ബജ്രംഗ് പൂനിയയ്ക്കും വെള്ളി നേടിയ രവി കുമാര്‍ ദഹിയയ്ക്കും വേണ്ടി ഇരുതാരങ്ങളുടെയും ഗ്രാമങ്ങളില്‍ ഇന്‍ഡോര്‍ ഗുസ്തി സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഹരിയാന. പൂനിയക്ക് സര്‍ക്കാര്‍ 2.5 കോടി രൂപയുടെ പാരിതോഷികവും സര്‍ക്കാരില്‍ ജോലിയും ഇളവുകളോടെ ഭൂമിയും നല്‍കും. നാലു കോടി രൂപയാണ് വെള്ളി നേട്ടത്തിന് രവി ദഹിയക്ക് ലഭിക്കുക. ഒന്നാം ക്ലസ് ജോലിയും ഭൂമിയും പാരിതോഷികങ്ങളില്‍പ്പെടും. രവി ദഹിയക്ക് 50 ലക്ഷം രൂപയും പൂനിയക്ക് 25 ലക്ഷം രൂപയുമാണ് ബി.സി.സി.ഐ. പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വനിതാ ഹോക്കി ടീമില്‍ കളിച്ച ഒന്‍പത് ഹരിയാന താരങ്ങള്‍ക്ക് സര്‍ക്കാര്‍ 50 ലക്ഷം രൂപ വീതമാണ് പ്രഖ്യാപിച്ചത്.

പുറമേ ഒളിമ്പിക്‌സ് ഇനങ്ങളില്‍ നാലാം സ്ഥാനം കണ്ടെത്തിയ മറ്റു ഹരിയാന താരങ്ങള്‍ക്കും 50 ലക്ഷം രൂപ വീതം നല്‍കും. വനിതാ ഹോക്കി ടീമിലെ മറ്റൊരു താരമായ വന്ദന കത്താരിയക്ക് 25 ലക്ഷം രൂപയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രഖ്യാപിച്ചത്. സാലിമ ടെറ്റെ, നിക്കി പ്രധാന്‍ എന്നിവര്‍ക്ക് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ 50 ലക്ഷം രൂപ പാരിതോഷികം നല്‍കും.മറ്റൊരു താരമായ ലാല്‍ റെംസിയാമിക്ക് 25 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും ഭൂമിയുമാണ് മിസോറം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. വെങ്കലം നേടിയ വനിതാ ബോക്സര്‍ ലോവ്ലിന
ബോര്‍ഗോഹെയ്ന്‍, ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു എന്നിവര്‍ക്കും ബി.സി.സി.ഐയുടെ പുരസ്‌കാരം ലഭിക്കും. ബി.സി.സി.ഐ. പുരുഷ ഹോക്കി ടീമിന് 1.25 കോടി രൂപയാണ് നല്‍കുക. ഹോക്കി ടീമിലെ താരങ്ങളായ വിവേക് സാഗറിനും നീലകണ്ഠ ശര്‍മയ്ക്കും മധ്യപ്രദേശ് സര്‍ക്കാര്‍ ഒരു കോടി രൂപ വീതം കൈമാറും. നീലകണ്ഠ ശര്‍മയ്ക്ക് മണിപ്പൂര്‍ സര്‍ക്കാര്‍ 75 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോടി രൂപയാണു ഹോക്കി ടീമിലെ പഞ്ചാബ് താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →