ക്രിസ് കെയ്ന്‍സ് അതീവ ഗുരുതരവസ്ഥയില്‍

മെല്‍ബണ്‍: ന്യൂസിലന്‍ഡിന്റെ മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സ് അതീവ ഗുരുതര നിലയില്‍. ഗുരുതര ഹൃദ്രോഗം ബാധിച്ച കെയ്ന്‍സ് ഓസ്ട്രേലിയയിലെ കാന്‍ബറയിലെ ഒരു ആശുപത്രിയില്‍ കഴിയുകയാണ്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കെയ്ന്‍സിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണു വിദഗ്ധ ഡോക്ടര്‍മാര്‍. 51 വയസുകാരനായ കെയ്ന്‍സിന് ഒന്നിലധികം തവണ ശസ്ത്രക്രിയ നടത്തിയതായി ന്യൂസിലന്‍ഡിന്റെ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞയാഴ്ചയാണു കെയ്ന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഓള്‍റൗണ്ടറായിരുന്ന കെയ്ന്‍സ് 1989 മുതല്‍ 2006 വരെ ന്യൂസിലന്‍ഡിന്റെ മിന്നും താരമായിരുന്നു. 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ട്വന്റി20 കളും കളിച്ചു. കുറച്ചു നാള്‍ കമന്റേറ്ററായും പ്രവര്‍ത്തിച്ചു. 2008 ല്‍ വിമത ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ ചേര്‍ന്നതോടെ അനഭിമതനായി. ഐ.സി.എല്ലില്‍ ചണ്ഡീഗഡ് ലയണ്‍സിന്റെ നായകനായിരിക്കേ ഒത്തുകളി വിവാദത്തിലും പെട്ടു. തുടര്‍ന്ന് കെയ്ന്‍സിനു നിയമ പോരാട്ടങ്ങള്‍ നടത്തേണ്ടി വന്നു.

Share
അഭിപ്രായം എഴുതാം