റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഭ്രപാളിയിൽ അരനൂറ്റാണ്ട്; മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

August 11, 2021 - 11:09 am

തിരുവനന്തപുരം: സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. ആഗസ്ത് ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്.

മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുമെന്ന് സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ 10/08/21 ചൊവ്വാഴ്ച നിയമസഭയില്‍ അറിയിച്ചു.

മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമ റിലീസ് ചെയ്തത് 1971 ആഗസ്റ്റ് ആറിനാണ്.

സിനിമയില്‍ അന്‍പതാണ്ട് പിന്നിടുന്ന വേളയിലും പുതിയ സിനിമകളുടെ ചര്‍ച്ചകളിലും ആലോചനകളിലുമാണ് മമ്മൂട്ടി. ‘ബിഗ് ബി’ക്കു ശേഷം അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന ‘ഭീഷ്‍മ പര്‍വ്വമാണ്’ ചിത്രികരണം നടന്നുകൊണ്ടിരിക്കുന്ന സിനിമ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *