റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴയില്‍ മാലപൊട്ടിക്കല്‍ സംഘം വിലസുന്നു

August 10, 2021 - 8:21 am

ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ ബൈക്കിലെത്തി മാലപൊട്ടിക്കുന്ന സംഘം വിലസുന്നു. ഒരേദിവസം ആറിടങ്ങളിലാണ്‌ സംഘം മാലപൊട്ടിച്ചത്‌. വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. ആലപ്പുഴ കൊമ്മാടി, കൈചൂണ്ടിമുക്ക്‌ ,മണ്ണഞ്ചേരി കാവുങ്കല്‍, കലവൂര്‍, ചേര്‍ത്തല, കുറ്റുവേലി ,അരൂക്കുറ്റി സ്രാപ്പളളിറോഡ്‌ എന്നിവിടങ്ങളിലാണ്‌ മോഷണം.

മോഷ്ടാക്കളുടെ ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്നും അതുതന്നെ ഇടക്കിടെ മാറുന്നുണ്ടെന്നും പോലീസ്‌ പറഞഞു. മോഷ്ടിച്ച ബൈക്കാണ്‌ ഉപയോഗിച്ചതെന്ന്‌ സൂചന ലഭിച്ചിട്ടുണ്ട്. പല സിസിടിവി ക്യാമറകളിലും ഇവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. കറുത്ത നിറമുളള ബൈക്ക്‌ ഓടിച്ചിരുന്നയാള്‍ ജാക്കറ്റ്‌ ധരിച്ചിരുന്നു. പിന്നിലിരുന്നയാളുടെ വേഷം ജീന്‍സായിരുന്നു. ഇരുവരും ഹെല്‍മറ്റും മാസ്‌ക്കും ധരിച്ചിരുന്നു.

മിനിറ്റുകളുടെ വ്യത്യാസത്തിലാണ്‌ കാവുങ്കലിലും കലവൂരിലും മാല പൊട്ടിച്ചത്‌. രാവിലെ പത്തോടെ ആലപ്പുഴ ക്രൈംബ്രാഞ്ച്‌ ഡബ്‌ള്യുസിപിഒ തണ്ണീര്‍മുക്കം ഈരേച്ചിറ പിഎസ്‌ സൗമ്യയുെട മാല കവര്‍ന്നു. തടയാന്‍ ശ്രമിക്കുനന്തിനിടെ സ്‌കൂട്ടറില്‍ നിന്ന്‌ വീണ്‌്‌ സൗമ്യക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *