പ്രതികാരം തീര്‍ക്കാന്‍ കാമുകിയുടെ വീടിന്‌ തീയിട്ടു

കൊല്ലം : കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ കാമുകിയുടെ വീടിന്‌ തീയിട്ട യുവാവ്‌ പോലീസ്‌ പിടിയിലായി. തട്ടാര്‍കോണം മേലൂട്ടുകാവ്‌ ക്ഷേത്രത്തിന്‌ സമീപം മനക്കര തൊടിയില്‍ അഖില്‍ (26) ആണ്‌ പിടിയിലായത്‌. അയല്‍വാസിയായ പെണ്‍കുട്ടിയുമായി യുവാവ്‌ അടുപ്പത്തിലായിരുന്നു. എന്നാല്‍ തൃശൂരിലുളള സ്വര്‍ണാഭരണ ശാലയില്‍ ജോലി ചെയ്യുന്നതിനിടെ പെണ്‍കുട്ടി വയനാട്‌ സ്വദേശിയായ മറ്റൊരു യുവാവുമായി പ്രണയത്തിലാവുകും ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിക്കുകയും ചെയ്‌തു.

പിന്നീട്‌ 2021 മാര്‍ച്ച 6ന്‌ യുവതി ഭര്‍ത്താവുമൊത്ത്‌ വീട്ടിലെത്തിയ വിവരം അറിഞ്ഞ അഖില്‍ മദ്യലഹരിയില്‍ വന്ന്‌ വീടിന്‌ തീയിടുകയായിരുന്നു. വീടിന്‌ ഭാഗീകമായ നാശനഷ്ടങ്ങളുണ്ടായി. തുടര്‍ന്ന്‌ ഒളിവിലായിരുന്ന ഇയാള്‍ തിരികെയെത്തിയതായുളള രഹസ്യ വിവരത്തെ തുടര്‍ന്ന്‌ എസ്‌എച്ച്‌ഒ മുഹമ്മദ്‌ഖാന്‍രെ നേതൃത്വത്തില്‍ എസ്‌ഐമാരായ അനീഷ്‌ ,ശ്രീനാഥ്‌, ഗ്രേഡ്‌ എസ്‌ഐ ജാനസ്‌ പി ബേബി എന്നിവരുള്‍പ്പെട്ട സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →