കരിപ്പൂര്‍ കേസ്‌ അന്വേഷണ സംഘത്തെ കൊലപ്പെടുത്താന്‍ ഡൂഡാലോചന നടത്തിയ സംഭവത്തില്‍ അന്വേഷണം

കൊണ്ടോട്ടി ; കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്‌ അന്വേഷണ സംഘത്തെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. 2021 ജൂലൈ 30ന്‌ അറസ്‌റ്റിലായ കൊടുവളളി സ്വദേശി റിയാസ്‌ എന്ന കുഞ്ഞീതുവിന്റെ മൊബൈല്‍ഫോണില്‍ നിന്നാണ്‌ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വാഹനം ഇടിച്ച കൊലപ്പെടുത്താന്‍ രേഖകളില്ലാത്ത വാഹനം തയ്യാറാക്കണമെന്ന ശബ്‌ദ സന്ദേശം ലഭിച്ചത്‌. ഇതിനായി എത്ര പണം ചെലവഴിക്കാനും തയ്യാറാണെന്നും ആളെ ഏര്‍പ്പെടുത്തണമെന്നുമാണ്‌ സന്ദേശത്തിലുളളത്‌.

ഇതിനുപിറകേ അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തുമെന്നുളള ഫോണ്‍ സന്ദേശവും ലഭിച്ചിരുന്നു. പ്രതികളെന്ന്‌ സംശയിക്കുന്ന കൊടുവളളി സ്വദേശികളുടെ വീട്ടുവളപ്പില്‍ അന്വേഷണ സംഘം പരിശോധന നടത്തി. മലപ്പുറം ,കോഴിക്കോട്‌ സിറ്റി , കോഴിക്കോട്‌ റൂറല്‍ മേഖലയിലുളള ഉദ്യോഗസ്ഥരടങ്ങുന്നതാണ്‌ കരിപ്പൂര്‍ അന്വേഷണ സംഘം. 2021 ജൂണ്‍ 21നാണ്‌ കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്‌ രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചത്‌. കേസന്വേഷണത്തില്‍ ഇതുവരെ 27 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →