പെഗാസസ്‌ ഫോൺ ചോർത്തൽ നിഷേധിച്ച്‌ പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി : പെഗാസസ്‌ ഫോൺ ചോർത്തൽ നിഷേധിച്ച്‌ പ്രതിരോധ മന്ത്രാലയം. എൻഎസ്‌ഒ ഗ്രൂപ്പുമായി ഇടപാടുകൾ നടത്തിയിട്ടില്ലെന്ന്‌ കേന്ദ്ര പ്രതിരോധ സഹമന്ത്രി 09/08/21 തിങ്കളാഴ്ച പറഞ്ഞു. രാജ്യസഭയിലാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌.

എന്നാൽ സർക്കാരുകൾക്കു മാത്രമാണ്‌ പെഗാസസ്‌ നൽകിയതെന്ന്‌ നിർമാതാക്കളായ എൻഎസ്‌ഒ നേരത്തെ വ്യക്തമാക്കിയിരുന്നു. പെഗാസസ്‌ വിവാദത്തിൽ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രിം കോടതിയിൽ 10/08/21 ചൊവ്വാഴ്‌ച വാദം തുടരാനിരിക്കെയാണ്‌ കേന്ദ്ര സർക്കാർ ഇസ്രയേൽ കമ്പിനിയായ എൻഎസ്‌ഒ ഗ്രൂപ്പുമായി ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്ന്‌ സഭയെ അറിയിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →